ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതിനായി ട്രാൻസ്ജെൻഡർ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, കുടുംബശ്രീ എന്നിവ മുഖേന നടപ്പിലാക്കി വരുന്ന ഭവന പദ്ധതികളിൽ ഗുണഭോക്താക്കളായ വ്യക്തികൾക്ക് പരമാവധി 2 ലക്ഷം രൂപ ഗ്യാപ്പ് ഫണ്ടായി അനുവദിക്കും. ലൈഫ് മിഷൻ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഭവന പദ്ധതികളിൽ ഉൾപ്പെടാത്തവരും സ്വന്തമായി ഭൂമിയുള്ളവരും ആയ വ്യക്തികൾക്ക് ഭവന നിർമ്മാണത്തിന് പരമാവധി 6 ലക്ഷം രൂപ ധനസഹായം അനുവദിക്കും. പദ്ധതിക്കായുള്ള അപേക്ഷ സാമൂഹിക വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. യോഗ്യരായ വ്യക്തികൾ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള മാർഗനിർദ്ദേശങ്ങൾക്കു വിധേയമായി ആവശ്യമായ രേഖകൾ സഹിതം സെപ്റ്റംബർ 20 വൈകിട്ട് 5ന് മുൻപായി സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് അപേക്ഷ സമർപ്പിക്കണം.
