കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ വഴുതക്കാടുള്ള നോളഡ്ജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിംഗ്, ഡിപ്ലോമ ഇൻ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജീസ്, വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്‌സ്, മെഷീൻ ലേണിംഗ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ, ഐഒറ്റി, പൈത്തൺ, ജാവ, നെറ്റ്, പിഎച്ച്പി എന്നിവയാണ് കോഴ്‌സുകൾ. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി, പ്ലസ്ടു/ഡിപ്ലോമ/ബിരുദം. ഫോൺ: 0471-2325154, 4016555.
