ആറ്റിങ്ങൽ ഗവ ഐ.ടി.ഐയിൽ മെക്കാനിക്ക് മെഷീൻ ടൂൾ മെയിന്റനൻസ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ പരിവർത്തിത ക്രിസ്ത്യൻ വിഭാഗത്തിലെ സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറുടെ താൽക്കാലിക നിയമനത്തിന് സെപ്റ്റംബർ 15 രാവിലെ 11 ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനീയറിംഗ് ബിരുദം/ഡിപ്ലോമ/എൻ.എ.സി.യും ഒരു വർഷത്തെ പ്രവൃത്തിപരിചയം/എൻടിസിയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവിലെ 10.15 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 0470-2622391.
