കഴക്കൂട്ടം സർക്കാർ വനിതാ ഐ.ടി.ഐയിൽ സെക്രട്ടേറിയിൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിൽ എസ്.ഐ.യു.സി നാടാർ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഗസ്റ്റ് ഇൻസട്രക്ടറുടെ ഒരു ഒഴിവുണ്ട്. ബി.വോക്/ കൊമേഴ്സ് ബിരുദം/ കൊമേഷ്യൽ പ്രാക്ടീസിൽ ഡിപ്ലോമയും പ്രവൃത്തിപരിചയവുമാണ് യോഗ്യത. എസ്.ഐ.യു.സി നാടാർ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ഇ.ഡബ്ല്യൂ.എസ്. വിഭാഗത്തിലുള്ള ഉദ്യോഗാർഥികളെ പരിഗണിക്കും. താത്പര്യമുള്ളവർ സെപ്റ്റംബർ 16 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക്: 0471-2418317.