ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിന്റെ (എസ്‌സിടി) 2025 ലെ ബിരുദനദാന ചടങ്ങ് സെപ്റ്റംബർ 13 ന് വഴുതക്കാട് ടാഗോർ സെന്റിനറി ഹാളിൽ നടക്കും. ചടങ്ങിൽ മുഖ്യാതിഥിയായ വിഎസ്എസ്‌സി ഡയറക്ടർ ഡോ.എ.രാജരാജൻ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. 2025 അധ്യയന വർഷത്തിൽ ബി.ടെക്, എം.ടെക് വിഭാഗങ്ങളിലായി ബിരുദം നേടിയ വിദ്യാർഥികളാണ് സർട്ടിഫിക്കറ്റുകൾ കൈപ്പറ്റുന്നത്.