കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച എം.ബി.എ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായപരിധി : 45 വയസ്. വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3.