കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം. 2025-2026 വര്‍ഷത്തില്‍ എട്ട്, ഒമ്പത്, 10 (ഹൈസ്കൂള്‍ ഗ്രാന്റ്) എസ്.എസ്.എല്‍.സി ക്യാഷ് അവാര്‍ഡ്/ പ്ലസ് വണ്‍ / ബി.എ./ ബി.കോം / ബി.എസ്.സി / എം.എ / എം.കോം/ (പാരലല്‍ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ അപേക്ഷിക്കേണ്ടതില്ല) എം.എസ്.ഡബ്ല്യൂ / എം.എസ്.സി./ ബി.എഡ് / പ്രൊഫഷണല്‍ കോഴ്സുകളായ എഞ്ചിനീയറിംഗ് /എം.ബി.ബി.എസ് / ബി.ഡി.എസ് ആന്‍ഡ് ഫാം ഡി / ബി.എസ്.സി നഴ്സിംഗ് /പ്രൊഫഷണല്‍ പി.ജി.കോഴ്സുകള്‍ / പോളിടെക്നിക് ഡിപ്ലോമ / റ്റി.റ്റി.സി./ ബി.ബി.എ / ഡിപ്ലോമ ഇന്‍ നഴ്സിംഗ് / പാരാ മെഡിക്കല്‍ കോഴ്സ് / എം.സി.എ / എം.ബി.എ / പി.ജി.ഡി.സി.എ / എഞ്ചിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി ) അഗ്രിക്കച്ചറല്‍ / വെറ്ററിനറി / ഹോമിയോ /ബി.ഫാം /ആയുര്‍വേദം / എല്‍.എല്‍.ബി/ ബി.ബി.എം /ഫിഷറീസ് / ബി.സി.എ / ബി.എല്‍.ഐ.എസ്.സി./ എച്ച്.ഡി.സി ആന്‍ഡ് ബി.എം / ഡിപ്ലോമ ഇന്‍ ഹോട്ടല്‍ മാനേജ്മന്റ് / സി.എ ഇന്റര്‍മീഡിയറ്റ് /മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, സിവില്‍ സര്‍വീസ് പരിശീലനം എന്നീ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സെപ്റ്റംബര്‍ 20 മുതല്‍ അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ പുതുക്കുന്നതിനും ഓണ്‍ലൈനായി അപേക്ഷിക്കണം. ക്ഷേമനിധി ബോര്‍ഡ് അംഗം ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം www.labourwelfarefund.in മുഖേന ഡിസംബര്‍ 31നകം സമര്‍പ്പിക്കണം.
