കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വിദ്യാര്‍ഥികളുടെ 18-ാമത് ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികൾക്കായി പ്രൊജക്റ്റ് അവതരണ മത്സരം, സ്‌കൂള്‍ വിദ്യാര്‍ഥി   കള്‍ക്കായി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരം, പെയിന്റിംഗ് മത്സരം, പെന്‍സില്‍ ഡ്രോയിംഗ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ഇതിനായുള്ള അപേക്ഷകള്‍ സെപ്റ്റംബര്‍ 23 വരെ സമർപ്പിക്കാം. പൂരിപ്പിച്ച അപേക്ഷ ജൈവവൈവിധ്യബോര്‍ഡിന്റെ അതത് ജില്ലാ കോ ഓര്‍ഡിനേറ്റർക്ക് ഇമെയിൽ ചെയ്യണം.
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷാ ഫോറത്തിനും https://keralabiodiversity.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.