കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്കായി ‘സര്‍ഗം-2025’ സംസ്ഥാനതല കഥാരചന മത്സരത്തിലേക്ക് രചനകള്‍ ക്ഷണിച്ചു. ആദ്യ മൂന്ന് രചനകള്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് ലഭിക്കും. 2500 രൂപ വീതം മൂന്ന് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. എല്ലാ വിജയികള്‍ക്കും ക്യാഷ് അവാര്‍ഡിനൊപ്പം മെമന്റോയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. സാഹിത്യ മേഖലയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന ജൂറിയായിരിക്കും വിജയികളെ കണ്ടെത്തുക. മികച്ച രചനകള്‍ അയക്കുന്ന 40 പേര്‍ക്ക് കുടുംബശ്രീ സംഘടിപ്പിക്കുന്ന ത്രിദിന സാഹിത്യ ശില്‍പശാലയില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രചയിതാവിന്റെ പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, കുടുംബശ്രീ അംഗമാണെന്നു തെളിയിക്കുന്ന സി.ഡി.എസ് അധ്യക്ഷയുടെ സാക്ഷ്യപത്രം സഹിതം സെപ്റ്റംബര്‍ 23-ന് വൈകിട്ട് അഞ്ചിനകം കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്-രണ്ടാം നില, മെഡിക്കല്‍ കോളജ്.പി.ഒ, തിരുവനന്തപുരം-695011 വിലാസത്തില്‍ ലഭിക്കണം. കവറിന് പുറത്ത് ‘സര്‍ഗം-2025-സംസ്ഥാനതല ചെറുകഥാരചന മത്സരം’ എന്നെഴുതണം. വിവരങ്ങള്‍ക്ക്: www.kudumbashree.org/sargam2025
