ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മള്‍ട്ടി പര്‍പ്പസ് (വര്‍ക്കര്‍ ഫിസിയോതെറാപ്പി യൂണിറ്റ്)- യോഗ്യത: സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിയോതെറാപ്പി/ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/ എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 2025 സെപ്റ്റംബര്‍ 17 ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13,500 രൂപ. ഒഴിവ്: ഒന്ന്
തെറാപ്പിസ്റ്റ് (പുരുഷന്‍, സ്ത്രീ)-യോഗ്യത:  ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി സിസിആര്‍എഎസ്‌ന്റെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്നിഷ്യന്‍ കോഴ്‌സ്. പ്രായപരിധി: 2025 സെപ്റ്റംബര്‍ 17 ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14,700 രൂപ.
അവസാന തീയതി സെപ്റ്റംബര്‍ 29. വെബ്സൈറ്റ്: www.nam.kerala.gov.in/careers ഫോണ്‍: 0468 2995008