ഭരണഘടനാദിനത്തിന്റെ ഭാഗമായി നവംബര്‍ 26ന് എല്ലാ ജില്ലാ കളക്ടര്‍മാരും, വകുപ്പ് മേധാവികളും, പൊതുമേഖലാ സ്ഥാപനങ്ങളുടെ/സ്വയംഭരണസ്ഥാപനങ്ങളുടെ ചീഫ് എക്‌സിക്യൂട്ടീവുകളും ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം രാവിലെ 11ന് വായിക്കാനുള്ള ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് പൊതുഭരണ വകുപ്പിന്റെ സര്‍ക്കുലര്‍ നിര്‍ദേശിച്ചു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനയുടെ ആമുഖവും മൗലിക കര്‍ത്തവ്യങ്ങളും അസംബ്‌ളികളില്‍ വായിക്കണം. ദിനാചരണത്തിന്റെ ഭാഗമായി സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍, ഉപന്യാസ, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കണം.
ഭരണഘടനാദിനത്തിന്റെ ഭാഗമായി 26ന് രാവിലെ 11ന് സെക്രട്ടേറിയറ്റില്‍ ഭാരതത്തിന്റെ ഭരണഘടനയുടെ ആമുഖം ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുക്കും. (ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി) ദേശീയഗാനാലാപനത്തോടെ ചടങ്ങ് അവസാനിക്കും.