പടിഞ്ഞാറത്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആർദ്രം പദ്ധതിയിലേക്ക് ഡോക്ടർ നിയമനം നടത്തുന്നു. എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനുമാണ് യോഗ്യത. സെപ്റ്റംബർ 24 രാവിലെ 10ന് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഹാളിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ എത്തിച്ചേരണം. ഒപ്പം phc.padinjarathara@gmail.com എന്ന മെയിൽ വഴി ബയോഡേറ്റ നൽകുകയും വേണം.