കേരള സർക്കാർ എംപ്ലോയ്‌മെന്റ് വകുപ്പ് വൊക്കേഷണൽ ഗൈഡൻസ് ശാക്തീകരണം പദ്ധതിയുടെ ഭാഗമായി കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ്‌ ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ, കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ് ഓഫ് അണ്ടർ ഗ്രാജുവേറ്റ് സ്റ്റഡീസുമായി ചേർന്ന് സെപ്റ്റംബർ 25ന് ഏകദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. അനുദിനം മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ മേഖലയിലെ പുതിയ സാധ്യതകളെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകുകയെന്നതാണ് ഈ സെമിനാറിന്റെ ലക്ഷ്യം. വിവിധ വിഷയങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്ദ്ധർ, മറ്റു പ്രമുഖർ തുടങ്ങിയവർ വിദ്യാർത്ഥികളുമായി സെമിനാറിൽ സംവദിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ള കേരള സർവ്വകലാശാലയുടെ കീഴിലുള്ള വിവിധ കോളേജുകളിലെ പഠന മികവ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മുൻകൂർ https://tinyurl.com/5jcrns5t എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക് www.facebook.com/MCCTVM സന്ദർശിക്കുകയോ, ഓഫീസ് പ്രവർത്തി സമയത്ത് 0471-2304577 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.