കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദ്ധരുടെ പാനലിലേക്ക് നിയമനം. തസ്തികകളും യോഗ്യതയും- സൈക്കാട്രിസ്റ്റ് – എം.ബി.ബി.എസ്,എം.ഡി(സൈക്കാട്രി) കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയം. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് – എംഫില്‍ ക്ലിനിക്കല്‍ സൈക്കോളജി, കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം.

സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍- സ്‌പെഷ്യല്‍ എഡ്യൂക്കേഷനില്‍ ബി.എഡ്/സ്‌പെഷ്യല്‍എഡ്യൂക്കേഷനില്‍ രണ്ടുവര്‍ഷത്തെഡിപ്ലോമ, ഭിന്നശേഷികുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിപരിചയം. ഫാമിലി കൗണ്‍സിലര്‍ – സൈക്കോളജി /എം.എസ്.ഡബ്ല്യു ബിരുദാനന്തബിരുദം ഫാമിലി കൗണ്‍സിലിങ്ങില്‍ മുന്‍പരിചയം. കരിയര്‍ കണ്‍സള്‍ട്ടന്റ്-കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തരബിരുദം/ സൈക്കോളജി കരിയര്‍ കൗണ്‍സിലിംഗ് ഡിപ്ലോമ. ഒക്കുപ്പേഷണല്‍ തെറാപ്പിസ്റ്റ്/സ്പീച് തെറാപ്പിസ്റ്റ്-റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗികരിച്ച സ്പീച് ആന്‍ഡ് ഹിയറിങ് സയന്‍സില്‍ ബിരുദം.

കുട്ടികളുടെമേഖലയില്‍ രണ്ടുവര്‍ഷത്തില്‍കുറയാത്ത പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ വെള്ളകടലാസില്‍ അപേക്ഷയോടൊപ്പം ജനനതീയതി, യോഗ്യത, പ്രവര്‍ത്തിപരിചയം, താമസസ്ഥലം തെളിയിക്കുന്ന രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, രണ്ടാം നില, സിവില്‍ സ്റ്റേഷന്‍, കൊല്ലം-691013 വിലാസത്തില്‍ ഒക്‌ടോബര്‍ ആറ് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2791597.