ആലത്തൂര്‍ താലൂക്ക് വ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ താലൂക്ക് തല നിക്ഷേപക സംഗമം നടന്നു. താലൂക്കിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിലവിലുള്ളതും പുതിയതുമായ സംരംഭകര്‍ക്കായാണ് നിക്ഷേപക സംഗമം നടത്തിയത്.
ആലത്തൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഹാളില്‍ നടന്ന പരിപാടി കെ.ഡി പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മാനേജ്മെന്റ് കണ്‍സള്‍ട്ടന്‍സ് ആന്‍ഡ് ട്രെയിനര്‍ പി.ഷെഫീഖ് ഷംസുദ്ദീന്റെ നേതൃത്വത്തില്‍ ക്ലാസ് നടന്നു. ആലത്തൂര്‍ താലൂക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് എത്തിയ നിക്ഷേപകരുടെ പ്രൊജക്ട് അവതരണവും, ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി മുഖാമുഖം പരിപാടിയും നടന്നു. പരിപാടിയില്‍ 76 സംരംഭകര്‍ പങ്കെടുത്തു. നിക്ഷേപ സംഗമത്തില്‍ പങ്കെടുത്ത സംരംഭകരില്‍ നിന്ന് ആലത്തൂര്‍ താലൂക്കില്‍ 5.9 കോടി രൂപയുടെ നിക്ഷേപം വാഗ്ദാനം ലഭിച്ചു.
പരിപാടിയില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു അധ്യക്ഷയായി.ആലത്തൂര്‍ ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ കെ.വി രാഹുല്‍ വിജയ്, ആലത്തൂര്‍ ഉപജില്ലാ വ്യവസായ ഓഫീസര്‍ ടി. സി ഷിഹാബുള്‍ അക്ബര്‍, കുഴല്‍മന്ദം ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ പി. ദീപ, വിവിധ പഞ്ചായത്തിലെ ബിസിനസ് ഡെവലമെന്റ് സര്‍വീസ് പ്രൊവൈഡര്‍മാര്‍, വിവിധ ഉദ്യോഗസ്ഥര്‍, സംരംഭകര്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.
