മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ വിവിധ ക്ഷേത്രങ്ങളില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ചേലോറ കടക്കര ശ്രീധര്‍മ്മശാസ്താ, പറക്കോത്ത് വേട്ടക്കൊരുമകന്‍, മുണ്ടേരിക്കാവ് മഹാലക്ഷ്മി, തിരുവങ്ങാട് ശ്രീരാമസ്വാമി, കതിരൂര്‍ സൂര്യനാരായണസ്വാമി ക്ഷേത്രങ്ങളിലെ ഒഴിവുകളില്‍ ഹിന്ദുമതവിശ്വാസികളായ ക്ഷേത്രപരിസരവാസികള്‍ക്ക് അപേക്ഷിക്കാം. മുണ്ടേരിക്കാവ്, തിരുവങ്ങാട് ക്ഷേത്രങ്ങളിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ ഒന്‍പതിനും കടക്കര ക്ഷേത്രത്തിലേക്കുള്ള അപേക്ഷകള്‍ ഒക്ടോബര്‍ 10 നും പറക്കോത്ത്, കതിരൂര്‍ ക്ഷേത്രങ്ങളിലേക്കുള്ള അപേക്ഷ ഒക്ടോബര്‍ 14 നും വൈകിട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0490-2321818