കേരള സര്‍ക്കാരിന്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷ റഗുലര്‍ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സില്‍ ഒഴിവുള്ള സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സു കള്‍, ഡിഗ്രി, എം എ വിജയിച്ച 17 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പിന്നാക്ക വിഭാഗത്തിന് ഫീസ് ഇളവ് ലഭ്യമാണ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 30 ന് വൈകീട്ട് അഞ്ചിനകം ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍, പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8547126028, 04734-296496