പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ 2025- 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും പഠനോപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വ്വഹിച്ചു. 32 പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്ടോപ്പും, ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന 65 വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്തു. 15,25,000 രൂപ വകയിരിത്തിയാണ് പദ്ധതി നടപ്പാക്കിയത്.
പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. സായ് രാധ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി. അശോകന്, സ്ഥിരം സമിതി അധ്യക്ഷരായ കെ.കെ യശോധ, കെ. അനന്തകൃഷ്ണന്, മെമ്പര്‍മാരായ പുഷ്പലത , മണികണ്ഠന്, ഡി.മനുപ്രസാദ്, കെ. അംബുജാക്ഷന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. മഹേഷ് കുമാര്‍, ശുചിത്വ മിഷന് റിസോഴ്സ് പേഴ്സണ്‍ ഹാറൂണ്‍ മാസ്റ്റര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ടി. ഇ. ഷൈമ എന്നിവര്‍ പങ്കെടുത്തു.
