പല്ലശ്ശന ഗ്രാമപഞ്ചായത്തിന്റെ 2025 -26 വര്‍ഷത്തെ പദ്ധതി രൂപീകരണത്തില്‍ ഉള്‍പ്പെടുത്തി പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. 2,15,000 രൂപ വകയിരുത്തി 1010 കുട്ടികള്‍ക്കാണ് സ്റ്റീല്‍ വാട്ടര്‍ ബോട്ടില്‍ വിതരണം ചെയ്തത്.

പല്ലശ്ശന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എല്‍. സായ് രാധ പരിപാടിയില്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് സി. അശോകന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കെ.കെ യശോദ, കെ. അനന്തകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. പുഷ്പലത, സി. അംബുജാക്ഷന്‍, കെ. മണികണ്ഠന്‍, കെ. ശ്രീദേവി, ഡി. മനു പ്രസാദ്, സെക്രട്ടറി എസ് മഹേഷ് കുമാര്‍, ശുചിത്വമിഷന്‍ നെന്മാറ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ എ. ഹാറൂണ്‍, നിര്‍വഹണ ഉദ്യോഗസ്ഥ പ്രധാനഅധ്യാപിക ടി.ഇ ഷൈമ എന്നിവര്‍ പങ്കെടുത്തു.