പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ, പ്രീമെട്രിക് ഹോസ്റ്റൽ വിദ്യാര്‍ത്ഥികൾക്കായി തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കളിക്കളം കായികമേളയിൽ ജില്ലയിൽ നിന്ന് പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെയും എസ്കോര്‍ട്ടിങ് സ്റ്റാഫുകളെയും കൊണ്ടുപോകാനും മേള കഴിഞ്ഞ് തിരികെയെത്തിക്കാനും 49 സീറ്റുകളുള്ള എ.സി/നോൺ എ.സി ബസ് വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബര്‍ 4ന് വൈകുന്നേരം 2 മണിക്ക് മുമ്പ് സിവിൽ സ്റ്റേഷനിലുള്ള ഐടിഡിപി ഓഫീസിൽ ലഭിക്കണം. ഫോൺ- 04936 202232
