നാഷണല്‍ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം നടത്തുന്ന വികസിത് ഭാരത് ക്വിസ് ആദ്യ ഘട്ടം ഒക്ടോബര്‍ 15  വരെ ഓണ്‍ലൈനായി നടത്തുന്നു. കേന്ദ്ര സര്‍ക്കാറിന്റെ മേരാ യുവ ഭാരത്- https://mybharat.gov.in/ പോര്‍ട്ടല്‍ വഴിയാണ് ക്വിസ്. ആദ്യ 10000 സ്ഥാനത്തില്‍ എത്തുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കും. ജനുവരി 12 നു ന്യൂ ഡല്‍ഹി ഭാരത് മണ്ഡപത്തില്‍ നടക്കുന്ന വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗിന്റെ ഭാഗമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംവദിക്കാനും അശയങ്ങള്‍ പങ്കുവെക്കാനും യുവാക്കള്‍ക്ക് അവസരമുണ്ട്. ഫോണ്‍: 7558892580.