വിദ്യാർത്ഥികൾക്കിടയിൽ ജൈവവൈവിധ്യ സംരക്ഷണം സംബന്ധിച്ച അവബോധം വളര്‍ത്തുന്നതിനായി സംഘടിപ്പിക്കുന്ന പതിനെട്ടാമത് ജൈവവൈവിധ്യ കോൺഗ്രസ് സെപ്റ്റംബര്‍ 28ന് കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിൽ നടക്കും. സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വർഷംതോറും സംഘടിപ്പിക്കുന്നതാണ് ജൈവവൈവിധ്യ കോൺഗ്രസുകൾ. ജൂനിയർ (10 മുതൽ 14 വയസ്), സീനിയർ (15 മുതൽ 17 വയസ്) വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ പേരുകൾ 9656863232 എന്ന നമ്പറിലേക്ക് വാട്സാപ്പ് ചെയ്യണം. ജില്ലാതലങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികളെ സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.