ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ചെന്നീര്‍ക്കര ഐ ടി ഐ ജംഗ്ഷനില്‍ ആരംഭിച്ച വനിതാ ഗ്രൂപ്പ് സംരംഭം ‘ സ്റ്റിച്ച് വെല്‍’ ഉദ്ഘാടനം പ്രസിഡന്റ് ജെ. ഇന്ദിരാ ദേവി നിര്‍വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സംരംഭം ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്തംഗം അഭിലാഷ് വിശ്വനാഥ് അധ്യക്ഷനായി. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം ആര്‍ മധു, അന്നമ്മ ജിജി, ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസര്‍ ജെ ദീപു എന്നിവര്‍ പങ്കെടുത്തു.
