മാനന്തവാടി ജില്ലാ ആശുപത്രിയിൽ എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിമുക്തി ഡി അഡിക്ഷൻ സെന്ററിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ്, എം.ഡി/ ഡിഎൻബി സൈക്യാട്രി/ഡിപിഎം എന്നിവയാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് എംഫിൽ/ക്ലിനിക്കൽ സൈക്കോളജിയിൽ പിജിഡിസിപിയും ആർ.സി.ഐ രജിസ്ട്രേഷനും ഉണ്ടായിരിക്കണം. എംബിബിഎസ്, ടിസിഎംസി രജിസ്ട്രേഷൻ യോഗ്യതയുള്ളവർക്ക് മെഡിക്കൽ ഓഫീസർ തസ്തികകളിലേക്ക് അപേക്ഷിക്കാം. സൈക്യാട്രി പിജിയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് തിരിച്ചറിയൽ രേഖ എന്നിവ സഹിതം സെപ്റ്റംബർ 29 രാവിലെ 10.30ന് ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. ഫോൺ – 04935 240390.