കേരള ഫിഷറീസ് വകുപ്പ് ആലപ്പുഴ ജില്ലയില്‍  താല്‍ക്കാലികമായി  പ്രോജക്ട് കോ-ഓര്‍ഡിനേറ്ററെയും ഫിഷറി ഗാര്‍ഡിനെയും നിയമിക്കുന്നു. വേമ്പനാട് കായല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് ഫിഷറി റിസോഴ്സ് മാനേജ്മെൻറ്   ഇൻ  ഇൻലാൻഡ് അക്വാറ്റിക് എക്കോസിസ്റ്റം പ്രോജക്ട് 2025- 26 എന്ന ഘടക പദ്ധതിയുടെ നിര്‍വ്വഹണത്തിൻ്റെ ഭാഗമായാണ് നിയമനം.

പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് സയന്‍സില്‍ ബിരുദമോ   അല്ലെങ്കില്‍ ഫിഷറീസ്/അക്വാകള്‍ച്ചര്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമോ ആണ് അടിസ്ഥാനയോഗ്യത. പ്രായപരിധി 35 വയസ്സ്. പ്രവൃത്തി പരിചയവും  കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവര്‍ക്കും മുന്‍ഗണന.

ഫിഷറി ഗാര്‍ഡ് തസ്തികയിലേക്ക് ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തില്‍ പെട്ടതും ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ  അല്ലെങ്കില്‍ എച്ച്.എസ്.ഇ  അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള,മോട്ടോറൈസ്ഡ് ഫിഷിംഗ് ബോട്ട് പ്രവര്‍ത്തിപ്പിക്കാന്‍ പ്രാവീണ്യമുള്ള, രണ്ട് മിനിറ്റിനുള്ളില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ കഴിവുള്ളവരുമായ 18നും 45 നും മധ്യേ    പ്രായമുള്ളവർക്ക് അപേക്ഷിക്കാം.  സമാനതസ്തികയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കു മുന്‍ഗണന.ബയോഡേറ്റ, യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം വെള്ള പേപ്പറില്‍ അപേക്ഷ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ആലപ്പുഴയ്ക്ക് തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ ലഭ്യമാകേണ്ട അവസാന തീയതി
ഒക്ടോബര്‍ അഞ്ച് വൈകിട്ട് നാല് മണി. ഫോൺ:0477 2251103.