നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ചുണ്ടൻ വള്ളങ്ങൾക്കും ചെറുവള്ളങ്ങൾക്കും ബോണസ് അടുത്താഴ്ച വിതരണം ചെയ്യാൻ തീരുമാനിച്ചു. അയോഗ്യത കൽപ്പിച്ച വള്ളങ്ങൾക്കും അടിസ്ഥാന ബോണസ് നൽകും.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ ജില്ല കളക്ടർ അലക്സ് വർഗ്ഗീസാണ് തീരുമാനം അറിയിച്ചത്.
അപ്പീൽ ജൂറിയുടെ പരിഗണനയിൽ ഇരുന്നത് മുലം പ്രഖ്യാപിക്കാതിരുന്ന നെഹ്റു ട്രോഫി വള്ളംകളിയുടെ ഫൈനൽ മത്സരങ്ങൾ ഉൾപ്പടെയുള്ള പൂർണ ഫലങ്ങളും പ്രഖ്യാപിച്ചു. അപ്പീൽ ജൂറിയുടെ ശുപാർശകൾ എക്സിക്യൂട്ടീവ് കമ്മറ്റി അംഗീകരിച്ചതോടെയാണ് ഫലപ്രഖ്യാപനം പൂർത്തിയായത്.
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ ഒന്നാം സ്ഥാനം നേടിയത് കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനാണ്. രണ്ടാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനും മൂന്നാം സ്ഥാനം പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ മേൽപ്പാടം ചുണ്ടനും നാലാം സ്ഥാനം നിരണം ബ്ലോട്ട് ക്ലബ്ബിന്റെ നിരണംചുണ്ടനും കരസ്ഥമാക്കി.
