കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും ക്ഷേമനിധിയിൽ അംഗത്വമുള്ളവരുടെ അംശദായ അടവ് മുടങ്ങിയതിനാൽ അംഗത്വം റദ്ദായവർക്ക് ഒക്ടോബർ 01 മുതൽ 31 വരെ പിഴ സഹിതം അംശദായം ഒടുക്കി അംഗത്വം പുനസ്ഥാപിക്കാം. ഓഫീസ് പ്രവർത്തി ദിനങ്ങളിൽ അംഗത്വ പാസ് ബുക്ക്, അംഗത്വം റദ്ദായ കാലയളവ് മുതൽ ഇതുവരെ ടിക്കറ്റ് വിറ്റതിന്റെ കണക്ക് (ഒരു മാസം 25,000 രൂപ എന്ന നിരക്ക്) രേഖപ്പെടുത്തിയ ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്ന് മാസത്തെ വൗച്ചർ എന്നിവ സഹിതം അംഗങ്ങൾക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ നേരിട്ടെത്തി അംഗത്വം പുന:സ്ഥാപിക്കാം. വിശദവിവരങ്ങൾക്ക്: 0471-  2325582, 8330010855.