സി ഡിറ്റ് നടത്തുന്ന ഐ.ടി. കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉൾപ്പെടെ സർക്കാർ അംഗീകൃത പി.ജി. ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ സർട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ്, ടാലി സർട്ടിഫിക്കേഷൻ കോഴ്സുകളും നടത്തുന്നു. ടാലി സർട്ടിഫിക്കേഷൻ ഉൾപ്പെടുത്തിക്കൊണ്ടുള്ള ആറു മാസത്തെ കമ്പ്യൂട്ടർ ഫിനാൻഷ്യൽ മാനേജ്മെന്റ് ഡിപ്പോമ കോഴ്സിനും മൂന്ന് മാസത്തെ കമ്പ്യൂട്ടർ അക്കൗണ്ടിഗ് സർട്ടിഫിക്കറ്റ് കോഴ്സിനും ഡിസംബർ ഒന്നു മുതൽ അഡ്മിഷൻ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സി-ഡിറ്റ് പഠനകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് രജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.tet.cdit.org ഫോൺ: 0471 2321360, 2321310.