ശബരിമല: കലിയുഗവരദന്റെ കാനനക്ഷേത്രത്തിലേയ്ക്കെത്തുന് നവര്‍ക്ക് നിര്‍വൃതിയേകി ശബരിമലയിലെ ഉരക്കുഴി തീര്‍ഥം. സന്നിധാനത്തെ മാളികപ്പുറത്തിന് വടക്കുഭാഗത്തായി പാണ്ടിത്താവളത്തുനിന്നും 300 മീറ്ററോളം ദൂരെയാണ് ഈ പുണ്യതീര്‍ഥം സ്ഥിതിചെയ്യുന്നത്. (ഒരുകിലോമീറ്റര്‍ അകലെയാണ് കുമ്പളം തോടിലെ ഉരക്കുഴി തീര്‍ഥം.) ശ്രീധര്‍മ്മശാസ്താവിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട ഉരക്കുഴി തീര്‍ഥം പാപനാശിനിയാണെന്നാണ് വിശ്വാസം. ഏറെ വിശ്വാസികള്‍ ഉരക്കുഴി കാണാനും ഇവിടെ കുളിക്കാനുമായി എത്തിച്ചേരുന്നുണ്ട്. കുമ്പാളം തോടിലുള്ള വെള്ളച്ചാട്ടത്തിന് കീഴെയായി ഒരാള്‍ സൗകര്യത്തിനുള്ള കുഴിയാണ് ഉരക്കുഴിയായി അറിയപ്പെടുന്നത്. ചെറിയ കുഴിയായി തോന്നുമെങ്കിലും ഇത് ഏറെ സൗകര്യപ്രദമാണ്. സുഖരമായ തണുപ്പും അനുഭവുപ്പെടും. പുല്‍മേട് പരമ്പരാഗത കാനനപാതയിലുടെ വരുന്ന തീര്‍ഥാടകര്‍ ഉരക്കുഴി തീര്‍ഥത്തിലാണ് സ്‌നാനം ചെയ്യുന്നത്. ഭഗവത് ദര്‍ശനത്തിനുശേഷം ശേഷം ഈ പുണ്യതീര്‍ഥത്തില്‍ മുങ്ങിക്കുളിച്ച് തങ്ങളുടെ പാപഭാരങ്ങളും ക്ഷീണവും കഴുകികളഞ്ഞാണ് ഓരോ ഭക്തനും മലയിറങ്ങുന്നത്.
