മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി കെ. കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, ഇ. ചന്ദ്രശേഖരന്‍, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി. സുധാകരന്‍, ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, കെ.കെ. ശൈലജ ടീച്ചര്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, ടി.പി. രാമകൃഷ്ണന്‍, പി. തിലോത്തമന്‍, കെ. രാജു, ഡോ. കെ.ടി. ജലീല്‍, എം.എല്‍.എമാര്‍, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സാമൂഹ്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന്, രാജ്ഭവനില്‍ ഗവര്‍ണര്‍ നല്‍കിയ ചായസല്‍ക്കാരത്തിലും മുഖ്യമന്ത്രി, പുതിയ മന്ത്രി, മറ്റ് മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ നോര്‍ത്ത് സാന്‍ഡ്‌വിച്ച് ബ്‌ളോക്കിലെ രണ്ടാംനിലയിലെ ഓഫീസിലെത്തി മന്ത്രി ചുമതലയേറ്റു.
പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള ജനപ്രതിനിധിയാണ് കെ. കൃഷ്ണന്‍കുട്ടി.