പീപ്പിള്‍സ് മിഷന്റെ സമ്പൂര്‍ണ്ണ വായനശാല പ്രഖ്യാപനത്തിന്റെ മുന്നോടിയായി രജിസ്ട്രേഷന്‍, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ചെയര്‍മാനായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്‌നകുമാരി വൈസ് ചെയര്‍മാനും ഡോ.വി.ശിവദാസന്‍ എം.പി. ജനറല്‍ കണ്‍വീനറുമാണ്. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യന്‍(കണ്‍വീനര്‍), പീപ്പിള്‍സ് മിഷന്‍ കണ്‍വീനര്‍ ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍(ട്രഷറര്‍), ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ.വിജയന്‍ (കോ-ഓര്‍ഡിനേറ്റര്‍) എന്നിവരാണ് മറ്റ് സംഘാടകസമിതി ഭാരവാഹികള്‍.
സംഘാടക സമിതി രൂപീകരണ യോഗം ജില്ലാപഞ്ചായത്ത് ഹാളില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധന്‍ അധ്യക്ഷനായി. ഡോ.വി.ശിവദാസന്‍ എം.പി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രതനാകുമാരി എന്നിവര്‍ മുഖ്യാതിഥികളായി. ടി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, പ്രൊഫ.ബി.മുഹമ്മദ് അഹമ്മദ്, പ്രസ് ക്ലബ് പ്രസിഡന്റ് സി.സുനില്‍കുമാര്‍, ചേംബര്‍ ഓഫ് കോമേഴ്സ് ട്രഷറര്‍ കെ.നാരായണന്‍കുട്ടി, ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് മുകുന്ദന്‍ മഠത്തില്‍ എന്നിവര്‍ പങ്കെടുത്തു.
