ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ രണ്ടിന് രാവിലെ ഒമ്പതിന് ആലപ്പുഴ സിവിൽ സ്റ്റേഷനിലെ ഗാന്ധി സ്മൃതിമണ്ഡപത്തിലുള്ള ഗാന്ധി പ്രതിമയിൽ ജില്ലാ കളക്ടർ  അലക്സ് വർഗീസ് ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

ഗാന്ധി സ്മൃതി മണ്ഡപ സമിതിയുടെയും ജില്ലാ ഭരണകൂടത്തിൻ്റെയും  ആഭിമുഖ്യത്തിലാണ് പരിപാടികൾ  സംഘടിപ്പിക്കുന്നത്.

തുടർന്ന് സർവ്വമത പ്രാർത്ഥനയും സ്കൂൾ കുട്ടികളെയും സ്കൗട്ട്സ്, ഗൈഡ്സ്, സ്റ്റുഡൻസ്  പൊലീസ് എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട്  സിവിൽ സ്റ്റേഷനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ നിന്നും ആലപ്പുഴ ബീച്ചിലേക്ക് ഗാന്ധി സന്ദേശ സൈക്കിൾ റാലി സംഘടിപ്പിക്കും.