ചെങ്ങന്നൂർ: പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച ഭിന്നശേഷിക്കാർക്കായി ചെങ്ങന്നൂരിൽ പാലിയേറ്റീവ് വൈദ്യ പരിശോധന ക്യാമ്പ് നടത്തി. അയാം ഫോർ ആലപ്പി, ദേശീയ ആരോഗ്യ ദൗത്യം, പാലിയേറ്റീവ് ജില്ല കോ-ഓഡിനേറ്റിംഗ് യൂണിറ്റ്, മൊബിലിറ്റി ഇന്ത്യ ബംഗളൂരു, എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത്തെ ക്യാമ്പായിരുന്നു ഇത്. പ്രളയ ദുരിതത്തിൽപ്പെട്ട ചെങ്ങന്നൂർ, മാന്നാർ, പാണ്ടനാട് മേഖലകളിലെ തിരഞ്ഞെടുക്കപ്പെട്ട 95 ഗുണഭോക്താക്കൾക്ക് 10 ലക്ഷം രൂപയുടെ ഉപകരണങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെങ്ങന്നൂർ ആർ.ഡി.ഒ. അതുൽ സ്വാമിനാഥൻ നിർവഹിച്ചു.ദേശീയ ആരോഗ്യ ദൗത്യം ജില്ല പ്രോഗ്രാം മാനേജർ ഡോ.കെ.ആർ.രാധാകൃഷ്ണൻ, പാലിയേറ്റീവ് കോ-ഓഡിനേറ്റർ അബ്ദുള്ള ആസാദ്, പാണ്ടനാട് സാമൂഹികാരേഗ്യ കേന്ദ്രം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിജു, പാലിയേറ്റീവ് കെയർ സംഘാംഗങ്ങൾ, മൊബിലിറ്റി ഇന്ത്യ റീഹാബിലിറ്റേഷൻ ടീം എന്നിവ പരിപാടികൾക്ക് നേതൃത്വം നൽകി.