ഫിഷറീസ് വകുപ്പിന്റെ മാനേജ്‌മെന്റ് ഓഫ് മറൈൻ ഡാറ്റ കലക്ഷൻ ആൻഡ് സ്റ്റഡി ഓഫ് ജുവനൈൽ ഫിഷിംഗ് സർവെ പദ്ധതിയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡാറ്റ എന്യൂമറേറ്ററെ നിയമിക്കുന്നു. ഫിഷറീസ് സയൻസിൽ ബിരുദ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള 21നും 36നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒക്ടോബർ ഏഴിന് രാവിലെ 10.30ന് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081.