ഭക്ഷ്യസുരക്ഷയിൽ അവബോധം നൽകുന്നതിനായി ഏകദിന ബോധവൽകരണ ശില്പശാല സംഘടിപ്പിച്ചു. തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ സംഘടിപ്പിച്ച ശില്പശാല വ്യവസായ കായികവകുപ്പ് മന്ത്രി ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.ഭക്ഷ്യസുരക്ഷ സംബന്ധിച്ച് അവബോധം നൽകുന്നതിൽ ജനകീയ സർക്കാരിന് വലിയ പങ്കുണ്ടെന്നും ഇത്തരം ബോധവൽകരണ പരിപാടികൾ കേരളത്തിലെ അൻപതിനായിരത്തോളമുള്ള ചെറുകിട ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്ക്് പ്രയോജനകരമാകുമെന്നും മന്ത്രി പറഞ്ഞു.
  ഭക്ഷ്യസുരക്ഷയും നിയമവുമെന്ന വിഷയത്തിൽ കേരള ഫുഡ്‌സേഫ്റ്റി ജോയിന്റ് കമ്മീഷ്ണർ മിനി എ. കെ അവതരണം നടത്തി. വിദഗ്ധർ ക്ലാസുകളെടുത്തു. വ്യവസായ വാണിജ്യ ഡയറക്ടറും കെ. ബിപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ  കെ. ബിജു,  തിരുവനന്തപുരം ജില്ലാ വ്യവസായ ജനറൽ മാനേജർ ബി. രമേശ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.