ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിൽ റെഫ്രിജറേറ്റർ ആൻഡ് എ.സി ടെക്നിഷ്യൻ (ആർ.എ.സി.ടി) ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഓപ്പൺ, എസ്.സി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള രണ്ടു ഒഴിവുകളിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള അഭിമുഖം ഒക്ടോബർ 9 രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട ബ്രാഞ്ചിൽ എൻജിനിയറിംഗ്/ഡിപ്ലോമ ബിരുദം, അല്ലെങ്കിൽ എൻഎസി ഒരു വർഷത്തെ പ്രവൃത്തിപിരചയം, അല്ലെങ്കിൽ എൻടിസി ഒരു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുമായി രാവില 10.15 ന് ഐ.ടി.ഐ ഓഫീസിൽ ഹാജരാകണം. ഫോൺ: 0470-2622391.
