കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് 2025-26 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സപ്പോര്‍ട്ട് ടു ഫാം മെക്കനൈസേഷന്‍ പദ്ധതിയില്‍ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സര്‍വീസ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. കാര്‍ഷിക യന്ത്രങ്ങള്‍ റിപ്പയര്‍ ചെയ്യാനാഗ്രഹിക്കുന്ന കര്‍ഷകര്‍ക്കും കര്‍ഷക സംഘങ്ങള്‍ക്കും അപേക്ഷിക്കാം.
നിബന്ധനകള്‍ക്ക് വിധേയമായി സ്പെയര്‍ പാര്‍ട്‌സുകള്‍ക്ക് 25 ശതമാനം മുതല്‍ 100 ശതമാനം വരെയും (പരമാവധി 1000 – 5000 രൂപ) റിപ്പയര്‍ ചാര്‍ജുകള്‍ക്ക് 25 ശതമാനം ധനസഹായവും (പരമാവധി 1000 രൂപ) ലഭിക്കും. കണ്ണൂര്‍ കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ 2025-26 വര്‍ഷത്തില്‍ രണ്ടുഘട്ടമായി 20 സര്‍വീസ് ക്യാമ്പുകളാണ് നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമുകള്‍ക്കും അതതു കൃഷിഭവനുമായോ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. പൂരിപ്പിച്ച അപേക്ഷകള്‍ അതതു കൃഷിഭവനുകളിലോ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലോ ലഭിക്കണം. ഫോണ്‍: 9383472051, 9383472052
