ലീഗൽ മെട്രോളജി വകുപ്പിന്റെ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി പായ്ക്കർ/ഇംപോർട്ടർ രജിസ്‌ട്രേഷൻ അപേക്ഷകളും ലൈസൻസ് അപേക്ഷകളും (പുതിയ അപേക്ഷകളും പുതുക്കാനുള്ള അപേക്ഷകളും) ഡിസംബർ ഒന്ന് മുതൽ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ. www.lmd.kerala. gov.in ൽ പ്രവേശിച്ച് LMOMS എന്ന മെനു ഉപയോഗിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലകളിലെ ലീഗൽ മെട്രോളജി ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർമാരുമായി ബന്ധപ്പെടണം.
