മലയാളത്തിലെ മധ്യവര്‍ത്തി സിനിമയുടെ ശക്തരായ പ്രയോക്താക്കളില്‍ ഒരാളായ  ലെനിന്‍ രാജേന്ദ്രനെ  ആദരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ 6 ചിത്രങ്ങള്‍  23 മത്  രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും . ‘ലെനിന്‍ രാജേന്ദ്രന്‍ : ക്രോണിക്ലര്‍ ഓഫ് അവര്‍ ടൈംസ് ‘ വിഭാഗത്തിലാണ് ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നത്.  സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ജീവിതവും വ്യക്തി  സംഘര്‍ഷങ്ങളും പ്രമേയമാക്കിയ ‘സ്വാതിതിരുനാള്‍’, ‘ചില്ല്’ , 1940 കളിലെ രാഷ്ട്രീയ കാലാവസ്ഥയെ വ്യാഖ്യാനിച്ച ചിത്രം ‘മീനമാസത്തിലെ സൂര്യന്‍’, കമലാ സുരയ്യയുടെ ‘നഷ്ടപ്പെട്ട നീലാംബരി’ എന്ന കഥയെ അടിസ്ഥാനമാക്കി 2001 ല്‍ പുറത്തിറങ്ങിയ  ‘മഴ’ , എം മുകുന്ദന്റെ രചനയെ ആസ്പദമാക്കി നിര്‍മിച്ച ‘ദൈവത്തിന്റെ വികൃതികള്‍’ , ആത്മീയവ്യാപാര സാമ്രാജ്യങ്ങളുടെ പെറ്റുപെരുകലിന്റെ മുന്നറിയിപ്പായി വന്ന ‘വചനം’ എന്നീ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.