ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തമാണ് സംസ്ഥാനം നേരിട്ടതെന്നും നവകേരള സൃഷ്ടിയുടെ ഭാഗമാവാന്‍ മുതലമട ഗ്രാമപഞ്ചായത്തിന് സാധിക്കണമെന്നും കെ.ബാബു എം.എല്‍ .എ മുതലമട പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി 2017-22 ആസൂത്രണവും 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവും സംബന്ധിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു. 12-ാം പഞ്ചവത്സര പദ്ധതി പ്രകാരം ഏറ്റെടുത്ത് പൂര്‍ത്തീകരിക്കാനാവാത്ത പ്രവര്‍ത്തനങ്ങള്‍ 13-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമയബന്ധിതമായി നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വകയിരുത്തിയ തുക
പതിമൂന്നാം പഞ്ചവത്സര പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റില്‍ നിന്ന് 10,20,35000 രൂപയാണ് മുതലമട പഞ്ചായത്തിന് അനുവദിച്ചിരിക്കുന്നത്. വികസന ഫണ്ടിനത്തില്‍ 81,10,0000 രൂപയും മെയിന്റനന്‍സ് ഫണ്ടിനത്തില്‍ 20,935000 രൂപയും വകയിരുത്തിയിട്ടുണ്ട്. സാധാരണ വിഹിതമായി 3,78,23,000 രൂപയും 14-ാം ധനക്കാര്യ കമ്മീഷന്‍ ഗ്രാന്റായി 16330000 രൂപയും പ്രത്യേക ഘടക പദ്ധതികള്‍ക്കായി 1,63,59000 പട്ടികവര്‍ഗ ഉപപദ്ധതികള്‍ക്കായി 1,05,88000 രൂപയുമാണ് വികസന ഫണ്ടിനത്തില്‍ വകയിരുത്തിയിരിക്കുന്നത്. മുതലമട പഞ്ചായത്ത് കരട് വാര്‍ഷിക പദ്ധതികള്‍ പ്രകാരം ഉല്‍പാദനമേഖലയ്ക്ക് 1,3200000 രൂപയും സേവന മേഖലയ്ക്ക് 1,6815000 രൂപയും പട്ടികജാതി സേവനമേഖലയില്‍ 93,61800 രൂപയും വകയിരുത്തിയതായി മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അറിയിച്ചു.
വകയിരുത്തേണ്ടവ
ലൈഫ് ഭവന പദ്ധതിക്ക് പ്രാധാന്യം നല്‍കികൊണ്ട് 75,64600 രൂപയും അങ്കണവാടി പോഷകാഹാര പദ്ധതിക്കായി 3500000 രൂപയും എസ്.എസ്.എ വിഹിതമായി 15,57000 രൂപയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 500000 രൂപയും ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 500000 രൂപയും മാലിന്യ സംസ്‌ക്കരണത്തിനായി 30,25840 രൂപയും ശിശുവയോധികര്‍ വികലാംഗര്‍ക്കായി 32,38500 രൂപയും വനിത ഘടകപദ്ധതികള്‍ക്കായി 64,71000 രൂപയും അഗതിരഹിത കേരളം അഥവാ ആശ്രയ പദ്ധതിക്കായി 500000 രൂപയും എം.എസ് ഭവനപദ്ധതി ലോണ്‍ വിഹിതമായി 2000000 രൂപയും വകയിരുത്തണമെന്നും സെമിനാറില്‍ വിലയിരുത്തി.
പോത്തമ്പാടം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ മുതലമട പഞ്ചായത്ത് പ്രസിഡന്റ് ബേബി സുധ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെംബര്‍ കെ.സന്തോഷ് കുമാര്‍, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസീദാസ്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എ.കണ്ടമുത്തന്‍, സ്ഥിരം സമിതിയംഗങ്ങള്‍, മെബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: മുതലമട പഞ്ചായത്ത് 13-ാം പഞ്ചവത്സര പദ്ധതി 2017-22 ആസൂത്രണവും 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവും സംബന്ധിച്ച വികസന സെമിനാര്‍ കെ.ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.