സായുധസേനാ പതാകദിനത്തോടനുബന്ധിച്ചുള്ള സായുധസേനാ പതാക വിൽപനയുടെ ഉദ്ഘാടനം ഗവർണർ പി. സദാശിവം രാജ്ഭവനിൽ നിർവഹിച്ചു. രാജ്യസുരക്ഷയ്ക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീരജവാന്മാരെ അനുസ്മരിക്കുന്നതോടൊപ്പം  അവരുടെ വിധവകൾക്കും മക്കൾക്കും സാമ്പത്തിക സഹായം നൽകുന്നതിനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങൾ പതാക വിൽപനയിലൂടെ ഊർജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.