നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ് (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ സഹകരണത്തോടെ ‘കോക്ലിയർ ഇംപ്ലാന്റേഷൻ അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ ഒക്ടോബർ 16ന് ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. രാവിലെ 10.30 മുതൽ 12.30 വരെ ഗൂഗിൾ മീറ്റിലൂടെ (https://meet.google.com/bip-juco-cer) നടക്കുന്ന തത്സമയ ഓൺലൈൻ സെമിനാറിന് നിഷിലെ ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജീനാ മേരി ജോയ് നേതൃത്വം നൽകും. നിഷിന്റെ യൂട്യൂബ് ചാനലിൽ കൂടി ലൈവ് സ്ട്രീമിംഗും ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: 8848683261, www.nidas.nish.ac.in.