ഓഖി ചുഴലിക്കാറ്റിനെ സംബന്ധിച്ച് അടിയന്തര സാഹചര്യം പ്രഖ്യാപിക്കാനും നടപടികള്‍ നിര്‍ദേശിക്കാനും കാലതാമസം ഉണ്ടായി എന്ന വാര്‍ത്ത ശരിയല്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
അടുത്തകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒന്നാണ് ഈ ചുഴലിക്കാറ്റ്. ചുരുങ്ങിയ സമയത്തിനുള്ളില്‍, നവംബര്‍ 30 രാവിലെ 8.30 നും ഉച്ചക്ക് 12 മണിക്കും ഇടയിലാണ് ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്നത്. ശക്തമായ തിരമാല സംബന്ധിച്ചും കാറ്റ് സംബന്ധിച്ചും കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ഇന്‍കോയിസ് എന്നീ സ്ഥാപനങ്ങള്‍ നല്‍കുന്ന സ്ഥിരം അറിയിപ്പുകള്‍ ദുരന്തസാഹചര്യമായി വിലയിരുത്തുവാന്‍ സാധിക്കില്ല. മാനദണ്ഡം പ്രകാരം ചുഴലിക്കാറ്റാണ് ദുരന്തം. സ്ഥിരമായി ഇത്തരം അറിയിപ്പുകള്‍ മാധ്യമങ്ങള്‍ക്കും മറ്റ് ബന്ധപെട്ടവര്‍ക്കും കേന്ദ്ര കാലാവസ്ഥാ വകുപ്പും ഇന്‍കോയിസും നേരിട്ട് നല്‍കുന്നതാണ് രീതി.
”കേരളതീരത്ത് 45-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും എന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്നുമുള്ള” അറിയിപ്പുകളാണ് നവംബര്‍ 29 ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കിയത്. ഈ വിവരം ലഭിച്ചയുടന്‍ പൊതുജനങ്ങളിലേക്ക് വിവരം എത്തിക്കാനായി പത്രമാധ്യമങ്ങള്‍ക്കും മറ്റ് ബന്ധെപ്പട്ടവര്‍ക്കും സംസ്ഥാന അതോറിറ്റിയുടെ മെസ്സേജ് സംവിധാനം മുഖാന്തരം അറിയിപ്പ് നല്‍കി.
നിലവിലെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരം ചുഴലിക്കാറ്റ് എന്ന സ്ഥിതിയില്‍ മാത്രമേ സംസ്ഥാന അതോറിറ്റിക്ക് ദുരന്തം എന്ന സാഹചര്യമായി വിലയിരുത്തുവാന്‍ സാധിക്കുകയുള്ളൂ. ചുഴലിക്കാറ്റ് എന്ന നിര്‍ണയാധികാരം കേന്ദ്ര കാലാവസ്ഥാ വകുപ്പിന് മാത്രമാണ്. ചുഴലിക്കാറ്റ് എന്ന സാഹചര്യത്തില്‍ മാത്രമേ സംസ്ഥാന ദുരന്ത പ്രതികരണ നിധി ഉപയോഗിച്ചുള്ള തയ്യാറെടുപ്പ് – പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കുകയുള്ളൂ. ഇത്തരം ഒരു അറിയിപ്പ് ലഭിച്ചത് നവംബര്‍ 30 ന് ഉച്ചയ്ക്ക് 12.00 ന് മാത്രമാണ്. ഇത് ലഭിച്ചയുടന്‍ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ 2013 ലെ ചുഴലിക്കാറ്റ് സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരവും, സംസ്ഥാന അതോറിറ്റിയുടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ പ്രകാരവുമുള്ള നടപടികള്‍ െൈകക്കാണ്ടു.
ഇതേ രീതിയാണ് അയല്‍ സംസ്ഥാനങ്ങളും പ്രതികരണത്തിന് സ്വീകരിച്ചത്.
ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകുന്ന ഒരു ചുഴലിയെ ശരാശരി നാല് ദിവസം മുമ്പ് പ്രവചിക്കുകയും ദിശ നിര്‍ണയിക്കുകയും പേരിടുകയും ചുഴലിയായി പ്രഖ്യാപിക്കുകയും ചെയ്യാം എന്നിരിക്കെ, അറബിക്കടലില്‍ ഒരു നൂറ്റാണ്ടില്‍ അപൂര്‍വമായി ഉണ്ടായിട്ടുള്ള ഈ ചുഴലിയെ ചുഴലിയായി അംഗീകരിച്ച് പേരിട്ടത് തന്നെ നവംബര്‍ 30 ന് ഉച്ചയ്ക്ക് 12 മണിക്കാണ്.
നിലവിലെ മാനദണ്ഡത്തിനുള്ളില്‍ നിന്നാണ് അതോറിറ്റി പ്രവര്‍ത്തിച്ചത്. ചുഴലിക്കാറ്റാണ് എന്ന് അറിയിപ്പ് ലഭിച്ച് ദുരന്ത മുന്നറിയിപ്പ് ‘ഓറഞ്ച് അലര്‍ട്ട്’ ആയി ലഭിച്ചതിനുശേഷം ഒരുതരത്തിലുള്ള താമസവും ദുരന്ത സാഹചര്യ പ്രതികരണത്തില്‍ വരുത്തിയിട്ടില്ല,