സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിൽ അംഗമായവരുടെ മക്കൾക്കുള്ള ഈ വര്‍ഷത്തെ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗത്വ പാസ്ബുക്കിന്റെ ആദ്യ പേജ്, സര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും പകര്‍പ്പ്, പഠിക്കുന്ന സ്ഥാപന മേലധികാരി നൽകുന്ന കോഴ്സ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ 20 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ലോട്ടറി ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 04936 203686.