യുവജനങ്ങളുടെ ജീവിതശൈലിയിലെ പുത്തൻ പ്രവണതകളും മാനസികാരോഗ്യവും സംസ്ഥാന യുവജന കമ്മീഷൻ ശാസ്ത്രീയപഠനത്തിന് വിധേയമാക്കുന്നു. പഠനത്തിന്റെ ഭാഗമാകാൻ യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള, സൈക്കോളജി/ സോഷ്യൽ വർക്ക്‌ പിജി വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബർ പകുതിയോടെ ആരംഭിക്കുന്ന പഠനം
മാനസികാരോഗ്യ വിദഗ്ധരുടെയും അനുബന്ധ വിഷയത്തിൽ പ്രാവീണ്യമുള്ള അദ്ധ്യാപകരുടെയും നേതൃത്വത്തിലാണ്. പഠനത്തിന്റെ കണ്ടെത്തലുകൾ റിപ്പോർട്ടായി സർക്കാരിനു സമർപ്പിക്കും.

താൽപര്യമുള്ളവർക്ക് ഒക്ടോബർ 25 ന് മുൻപ് യുവജന കമ്മീഷൻ വെബ്സൈറ്റായ ksyc.kerala.gov.in ൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം മുഖേന അപേക്ഷിക്കാം. ഫോൺ: 0471 2308630.