രാജ്യത്ത് ആദ്യമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലുമുള്ള വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും പുതിയ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും കേരളം മുന്നോട്ടുവന്നതായി ടി.ഐ മധുസൂദനന്‍ എം.എല്‍.എ പറഞ്ഞു. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് കല്‍ഹാര ഓഡിറ്റോറിയത്തില്‍ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ ആവിശ്യങ്ങള്‍ക്ക് അനുസരിച്ചുള്ള വികസന നേട്ടങ്ങള്‍ എല്ലാ മേഖലകളിലും നടന്നുവരികയാണെന്നും ഭാവിയെ കുറിച്ചുള്ള സമഗ്ര കാഴ്ചപ്പാടാണ് വികസന സദസ്സിലൂടെ സാധ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ ഉള്‍കൊള്ളിച്ച പ്രോഗ്രസ് റിപ്പോര്‍ട്ട് എംഎല്‍എ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എം പി ദാമോദരന് നല്‍കി പ്രകാശം ചെയ്തു. ഭരണ സമിതി കാലയളവില്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിച്ചു.
വികസന സദസ്സിനെ കുറിച്ച് ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ എം.പി ബാബുരാജ് വിഷയാവതരണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ കോര്‍ത്തിണക്കിയ വീഡിയോ പ്രദര്‍ശിപ്പിച്ചു. ഉല്‍പാദന, സേവന, വ്യവസായ, പശ്ചാത്തല മേഖലകളില്‍ പഞ്ചായത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ നേര്‍സാക്ഷ്യമായി വികസന സദസ്സ് മാറി. ലൈഫ് ഭവന നിര്‍മ്മാണം, വയോജന വിശ്രമ കേന്ദ്രങ്ങള്‍, വനിതകള്‍ക്കുള്ള തൊഴില്‍ സംരംഭം, കുടിവെള്ള പദ്ധതി തുടങ്ങിവികസന നേട്ടങ്ങളുടെ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കു മുന്നില്‍ പഞ്ചായത്ത് സെക്രട്ടറി കെ കെ പ്രണവ് അവതരിപ്പിച്ചു. വികസന സദസ്സില്‍ പങ്കെടുത്തവര്‍ക്ക് കെ സ്മാര്‍ട്ട് സേവനം ലഭ്യമാക്കിയിരുന്നു.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാന്‍ മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ആര്‍ ചന്ദ്രകാന്ത്, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി രമേശന്‍, ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിര്‍ദ്ദേശങ്ങളുമായി ഓപ്പണ്‍ ഫോറം
എരമം -കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് വികസനം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതിനും സമഗ്രമായ മുന്നേറ്റം സാധ്യമാക്കുന്നതിനും പൊതുജനങ്ങള്‍ നിര്‍ദേശങ്ങളും ആശയങ്ങളും മുന്നോട്ടുവച്ചു. പഞ്ചായത്തിന്റെ സ്ത്രീ പദവി റിപ്പോര്‍ട്ട് ‘ചുവട് ‘ പ്രകാരം നൂതനമായ പദ്ധതികള്‍ കൊണ്ടുവരിക, പയ്യന്നൂര്‍ – എരമം -രാമപുരം -മാതമംഗലം ഭാഗത്തേക്കുള്ള കെ എസ് ആര്‍ ടി സി ബസ് യാത്ര സൗകര്യം പുനസ്ഥാപിക്കുക, രണ്ടാം വാര്‍ഡിലെ കളി സ്ഥലം മിനി സ്റ്റേഡിയമാക്കുക, പഞ്ചായത്തിന് നല്‍കിയ 2.5 ഏക്കര്‍ സ്ഥലത്ത് സ്‌പോര്‍ട്ട് കോംപ്ലക്‌സ് സ്ഥാപിക്കുക, കാര്‍ഷിക മേഖലയ്ക്ക് പ്രാധാന്യം നല്‍കുക, മുഴുവന്‍ പട്ടികജാതി കുടുംബങ്ങളിലും ഒരാള്‍ക്കെങ്കിലും സ്ഥിര വരുമാന ജോലി ഉറപ്പുവരുത്തുക, എരമം കുറ്റൂര്‍ ബസ് സ്റ്റാന്റ് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുക, മാതമംഗലം ടൗണില്‍ 500 പേര്‍ക്കെങ്കിലും പങ്കെടുക്കാന്‍ സാധിക്കുന്ന വിധത്തില്‍ സാംസകാരിക സമുച്ഛയം നിര്‍മ്മിക്കുക എന്നിങ്ങനെ ഇനി നടപ്പിലാക്കേണ്ട പദ്ധതികളും കൂടുതല്‍ മെച്ചപ്പെടുത്തേണ്ട മേഖലകളും ഓപ്പണ്‍ ഫോറത്തില്‍ ചര്‍ചയായി
