വയനാട് ജില്ലയിൽ ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പിലെ ലബോറട്ടറി അസിസ്റ്റന്റ് – സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോര്‍ എസ്ടി (കാറ്റഗറി നമ്പര്‍ – 258/2020) തസ്തികയിലേക്ക് 2022 ഓഗസ്റ്റ് 31ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 ഓഗസ്റ്റ് 30ന് അര്‍ദ്ധരാത്രി പൂര്‍ത്തിയായതിനാൽ ഓഗസ്റ്റ് 31ന് പട്ടിക റദ്ദായതായി പി എസ് സി അറിയിച്ചു.
വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പര്‍ – 164/2022) തസ്തികയിലേക്ക് 2024 ഓഗസ്റ്റ് 13ന് നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്ന് മുഖ്യപട്ടികയിലെ എല്ലാ ഉദ്യോഗാര്‍ത്ഥികൾക്കും നിയമന ശുപാര്‍ശ നൽകിയതിനാൽ റാങ്ക് പട്ടിക 2025 മാര്‍ച്ച് 26 മുതൽ പ്രാബല്യത്തിലില്ലാതായെന്ന് പി എസ് സി അറിയിച്ചു.
വയനാട് ജില്ലയിൽ വിവിധ വകുപ്പുകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍ 548/2019) തസ്തികയിലേക്ക് 2022 ജൂലൈ 18ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ 17ന് പൂര്‍ത്തിയായതിനാൽ ജൂലൈ 18 മുതൽ റദ്ദായതായി പി എസ് സി അറിയിച്ചു.
വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചര്‍ മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 516/2019) തസ്തികയിലേക്ക് 2022 മേയ് 31ന് നിലവിൽ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2025 മേയ് 30ന് പൂര്‍ത്തിയായതിനാൽ മേയ് 31 മുതൽ റദ്ദായതായി പി എസ് സി അറിയിച്ചു.
