ആലപ്പുഴ: കേരളത്തിന്റെ പ്രളായനന്തര പുനർനിർമാണത്തിന്റെ ഭാഗമായി സഹകരണ മേഖലയെ കൂട്ടിയോചിപ്പിച്ചുള്ള സഹകരണ വകുപ്പിന്റെ ‘കെയർ കേരള’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബർ 2ന് നിർവഹിക്കും. പ്രളയ ദുരന്തത്തിൽ സമ്പൂർണ്ണമായി വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങൾക്ക് ഒന്നാം ഘട്ടമായി വീടു വച്ചുനൽകുന്ന സർക്കാർ പദ്ധതിയാണിത്. സഹകരണ സംഘങ്ങളുടെ മേൽനോട്ടത്തിൽ നടപ്പാക്കുന്ന കെയർ ഹോം പദ്ധതി പ്രകാരമുള്ള വീടുകളുടെ ആദ്യശിലാസ്ഥാപനം രാവിലെ 11ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി.എൻജിനീയറിങ് കോളജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി നിർവഹിക്കും. സംസ്ഥാന സഹകരണ ടൂറിസം-ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ധനവകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ, സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി പി.തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പി.മാരായ കെ.സി.വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എ.മാരായ സജി ചെറിയാൻ, തോമസ് ചാി, എ.എം ആരിഫ്, ആർ.രാജേഷ്, യു.പ്രതിഭ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.ജോസ്, ജില്ല കളക്ടർ എസ്. സുഹാസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചെങ്ങന്നൂർ നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി, ചെങ്ങന്നൂർ നഗരസഭ കൗൺസിലർ അനിൽകുമാർ, സഹകരണസംഘം രജിസ്ട്രാർ എസ്.ഷാനവാസ്,കോ-ഓപ്പറേറ്റീവ് ഓഡിറ്റ് ഡയറക്ടർ വി. സനൽകുമാർ, ജോയിന്റ് രജിസ്ട്രാർ ജി. ശ്രീകുമാർ, തുടങ്ങിയവർ പ്രസംഗിക്കും.