ആലപ്പുഴ: ജില്ലയിൽ ഒഴിവ് വന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് 06 കരുമാടി പടിഞ്ഞാറിൽ സി.പി.ഐ.എമ്മിന്റെ ജിത്തു കൃഷ്ണൻ 440 വോട്ടുനേടി ജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എസ്.രാധാകൃഷ്ണൻ 264 വോട്ടും ഭാരതീയ ജനതാ പാർട്ടിയുടെ എസ്.ഗോപകുമാർ 252 വോട്ടും നേടി.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് 10 പവർ ഹൗസ് വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി സീനത്ത് വലിയപറമ്പിൽ 440 വോട്ട് നേടി ജയിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ നാസർ ബഷീർ 308 വോട്ടും സി.പി.ഐ.എമ്മിലെ നാസിമുദ്ദീൻ 184 വോട്ടും ബി.ജെ.പിയിലെ വി.ബാബുരാജ് 10 വോട്ടും നേടി. തകഴി ഗ്രാമപഞ്ചായത്തിൽ 05 വേഴാപ്രം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി പി.കെ വാസുദേവൻ 275 വോട്ട് നേടി ജയിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബെൻസൺ ജോസഫ് 235 വോട്ടും സ്വതന്ത്രൻ കെ.ഉത്തമൻ 222 വോട്ടും സ്വതന്ത്രൻ സോബി മാത്തുകുട്ടി 17 വോട്ടും നേടി. തകഴിയിൽ 11 കുന്നുമ്മ വാർഡിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ഗീതാഞ്ജലി 379 വോട്ട് നേടി ജയിച്ചു.സി.പി.ഐ.എമ്മിന്റെ ആർ.മോഹൻദാസ് 360, ബി.ജെ.പിയുടെ എ.ആർ രാജീവ് 99 വോട്ടുകളും നേടി. കാവാലം ഗ്രാമപഞ്ചായത്തിൽ 10 വടക്കൻ വെളിയനാട് വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അജിത മാലൂപ്പറമ്പിൽ 251 വോട്ട് നേടി ജയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥി ഇ.പി മഞ്ജുഷ 205 വോട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാജേഷ് കുമാർ 99 വോട്ടും നേടി.