ശബരിമല: സന്നിധാനത്ത് പോലീസിന്റെ രണ്ടാം ബാച്ച് ഇന്നലെ ചുമതലയേറ്റു. സന്നിധാനത്ത് വയനാട് എസ്.പി. കറുപ്പുസ്വാമിയാണ് സ്‌പെഷ്യല്‍ ഓഫീസര്‍. വിജിലന്‍സ് എസ്.പി. കെ.ഇ. ബൈജുവിനാണ് ക്രമസമാധാന ചുമതല. കേരളപോലീസ് അക്കാഡമി ഡയറക്ടര്‍ കെ.കെ. അജിയാണ് മരക്കുട്ടം സ്‌പെഷ്യല്‍ ഓഫീസര്‍. സന്നിധാനത്ത് ആര്‍. പ്രതാപന്‍ നായരാണ് അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍. 1500 പേരാണ് രണ്ടാം ബാച്ചിലുള്ളത്.സന്നിധാനത്ത് വലിയനടപ്പന്തല്‍ വേദിയില്‍ ഇന്നലെ രാവിലെ നടന്ന ചുമതലാ കൈമാറ്റ ചടങ്ങില്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരായ കറുപ്പുസ്വാമിയും ബൈജുവും പുതിയ അംഗങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേങ്ങള്‍ നല്‍കി.
ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ഒരുതരത്തിലുമുള്ള അസൗകര്യങ്ങള്‍ ഉണ്ടാകാത്തവിധത്തിലുള്ള സഹായസഹകരണങ്ങളും സേവനങ്ങളുമാണ് പോലീസ് നല്‍കിവരുന്നത്.